Skip to content
High-quality karaoke tracks • Instant digital delivery

Ammappoovinum Aambalppoovinum

“Ammappoovinum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

Movie10 Kalpanakal
Year2016
Music DirectorMidhun Iswor
SingerS Janaki
LyricistRoy Puramadom
Original Song
0:000:00

ആരീരാരാരോ ആരീരാരാരോ…
ആരീരാരാരോ ആരീരാരാരോ…..

അമ്മപ്പൂവിനും ആമ്പൽപ്പൂവിനും
പൂങ്കുരുന്നു്….നീ പൂങ്കുരുന്നു്….
കന്നിയിളം പൂവേ…പുഞ്ചിരിപ്പൂന്തേനേ
ഉമ്മ തരാം ഞാൻ…പൊന്നുമ്മ തരാം വാ…
ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും
പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും

പൂങ്കവിളിൽ മുത്തമിടാൻ പൂത്തുമ്പികൾ പാറിവന്നു
സ്വർണ്ണച്ചിറകുകൾ വീശിനിന്നു…
അങ്ങകലെ പൂവനിയിൽ പൊൻകിനാവിൻ തേരിലേറി
പോയ് മറയുന്നു വാർതിങ്കളേ….
ചെമ്മണ്ണിൻ ചേറുള്ള മുറ്റത്തൊരോർമ്മ തൻ
ഓമൽക്കിനാവ് വിരിയുന്നു
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളരു്
നീറുമെന്നുള്ളിലെ പ്രാണനായ് നീ വളരു്….

മാരിവിൽപ്പന്തലൊരുക്കിയ മാമലനാടിന്റെ ചേലൊന്നു കാണാം
തൂമഞ്ഞിൻ തൂവലാൽ നിന്നെ തലോടിയുണർത്താം…(2)
കുളിരുറങ്ങും മേട്ടിൽ നിറമണിഞ്ഞോരഴകേ…
എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളരു്
എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളരു്….

അമ്മപ്പൂവിനും ആമ്പൽപ്പൂവിനും
പൂങ്കുരുന്നു്….നീ പൂങ്കുരുന്നു്….
കന്നിയിളം പൂവേ…പുഞ്ചിരിപ്പൂന്തേനേ
ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ…
ദൂരെ ദൂരെ വിണ്ണിലെ അമ്പിളിയമ്മാവനും
പൊന്നിലഞ്ഞിക്കാവിലെ മിന്നാമിന്നിക്കൂട്ടവും
എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും

ലാ ലലാലാ….ലാ ലാലാലാലാ…
ആരീരാരാരോ….ആരീരാരാരോ…
ലാ ലലാലാ….ലാ ലാലാലാലാ…
ആരീരാരാരോ….ആരീരാരാരോ…

Coming Soon
Chat with us