| Movie / Album | Abhayam |
|---|---|
| Year | 1994 |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Ellam Anyamay
“Ellam Anyamay” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
എല്ലാം അന്യമായി തീരുമ്പോൾ
നീ മാത്രം എന്റേതാകുന്നു
എല്ലാം വ്യർത്ഥമായി തോന്നുമ്പോൾ
നിന്നിൽ ഞാൻ അർത്ഥം കാണുന്നു.
നീ എന്റെ രക്ഷകൻ ആകുന്നു
ഞാൻ നിന്റെ മിത്രമായി മാറുന്നു.
നീ എന്റെ രക്ഷകൻ ആകുന്നു
ഞാൻ നിന്റെ മിത്രമായി മാറുന്നു
യേശുവേ ശ്രീ യേശുവേ
നീ എന്റെ രെക്ഷകനാകുന്നു.
പാപികൾക്കിടയിൽ നീചനായി ഞാൻ
കർമ്മപാപങ്ങൾക്കെന്നും
അടിമയായി ഞാൻ (2)
കേഴുന്നവരുടെ സ്നേഹിതൻ നീ
കേഴുന്നവരുടെ സ്നേഹിതൻ നീ
തേങ്ങി വീഴുന്ന മർത്യരെ താങ്ങുവോ നീ
നിൻ കഴിവാണെല്ലാം അറിയുന്നു ഞാൻ
സർവം എന്നെ നയിക്കുന്ന നിന്റെ ദയ.
യേശുവേ ശ്രീ യേശുവേ
നീ എന്റെ രെക്ഷകനാകുന്നു.
കാൽവരി ആണെന്നും എൻ ഹൃദയം
നിന്റെ ചോര കിനിഞ്ഞിടും കുന്നിൻ തലം (2)
കുരിശും ചുമന്നിത നിന്റെ കൂടെ
കുരിശും ചുമന്നിത നിന്റെ കൂടെ
എന്റെ പ്രാണനും പ്രാർത്ഥിച്ചു നേടുന്നു
എന്റെ ഈ ഭാഗ്യത്തെ അറിയുന്നു ഞാൻ
എല്ലാം എന്നെ നയിക്കുന്ന നിന്റെ ദയ.
യേശുവേ ശ്രീ യേശുവേ
നീ എന്റെ രെക്ഷകനാകുന്നു.
എല്ലാം അന്യമായി തീരുമ്പോൾ
നീ മാത്രം എന്റേതാകുന്നു
എല്ലാം വ്യർത്ഥമായി തോന്നുമ്പോൾ
നിന്നിൽ ഞാൻ അർത്ഥം കാണുന്നു.
നീ എന്റെ രക്ഷകൻ ആകുന്നു
ഞാൻ നിന്റെ മിത്രമായി മാറുന്നു.
നീ എന്റെ രക്ഷകൻ ആകുന്നു
ഞാൻ നിന്റെ മിത്രമായി മാറുന്നു
യേശുവേ ശ്രീ യേശുവേ
നീ എന്റെ രെക്ഷകനാകുന്നു.
