| Movie / Album | Ulsava Gaanangal Vol. 3 |
|---|---|
| Year | 1985 |
| Music Director | Raveendran |
| Singer | K. J. Yesudas |
Enthum Marannekkam
“Enthum Marannekkam” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
എന്തും മറന്നേക്കാം എങ്കിലും ആ രാത്രി
എന്നെന്നും ഓര്‍മ്മിക്കും ഞാന്‍..
ജീവനെ പുല്‍കിയ മുഗ്ദ വസന്തത്തെ
നോവാതെ നോവിച്ചു ഞാന്‍..
ഉത്രാടമായിരുന്നു അന്നു വീടാകേയും
പൊട്ടിച്ചിരിച്ചു നിന്നു..
മുറ്റത്തും ആ നടുമുറ്റത്തും അമ്പിളി
പട്ടു വിരിച്ചിരുന്നു..
നിരവദ്യ യൗവന നിധി പോലെന്‍
ഓമന നിലവറക്കുള്ളില്‍ വന്നു..
നിന്‍ കൈയ്യില്‍ പൂ പോലെ നിന്ന കൈത്തിരി
എന്തിനായി ഞാനണച്ചു..
വീണ്ടും കൊളുത്തിടാം ആ തിരി
എന്നു ഞാന്‍ വെറുതെ കൊതിച്ചു പോയി..
വീണ്ടും കൊളുത്തിയാല്‍ ആദ്യത്തേതാവില്ല
പിരിയുമ്പോള്‍ നീ മൊഴിഞ്ഞു..
പുലരിത്തിടമ്പായി ഉയര്‍ന്നു നീ
ഞാന്‍ കണ്ണീര്‍ കടലിലെ സന്ധ്യയായി..
കാണാതെ കാര്യങ്ങള്‍ അറിയാതെയങ്ങനെ
നമ്മളിന്നന്യരായി..
എന്തും മറന്നേക്കാം എങ്കിലും ആ രാത്രി
എന്നെന്നും ഓര്‍മ്മിക്കും ഞാന്‍..
ജീവനെ പുല്‍കിയ മുഗ്ദ വസന്തത്തെ
നോവാതെ നോവിച്ചു ഞാന്‍..!!
