| Movie / Album | Atharum Jinnum |
|---|---|
| Year | 2020 |
| Singer | Kannur Sherif |
| Original Song | 0:000:00 |
Ere Nalayallo
“Ere Nalayallo” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ഏറെ നാളായല്ലോ ഖൾബിൾ പൂത്തു നിൽക്കണ പൂതി..
ഏറ്റവും പിരിശത്തിലോ നീ ചേരുമെന്നും ഓതി..

ആറ്റലായ ബീവി നീയെൻ കരളിൽ പെയ്ത മാരീ
ആറ്റിലെ ആമ്പൽ പൂക്കൾ ചൊല്ലിടുമോ ചേതി..
ഏറെ നാളായല്ലോ ഖൾബിൾ പൂത്തു നിൽക്കണ പൂതി..
ഏറ്റവും പിരിശത്തിലോ നീ ചേരുമെന്നും ഓതി..
നാട്ടുമാവിൻ ചോട്ടിലന്ന് കൂട്ടിരുന്നതോർത്ത്
നാട്ടുകൂട്ടം നെയ്ത കഥകൾ നെഞ്ചിലിന്നും ചേർത്ത്

കാട്ടു ചെമ്പകം പൂത്തപോൽ തളിർത്തമേനി കണ്ട്
കട്ട് തിന്നാൻ ഞാൻ തുണിഞ്ഞത് നീ വിലക്കി പണ്ട്
ഏറെ നാളായല്ലോ ഖൾബിൾ പൂത്തു നിൽക്കണ പൂതി..
ഏറ്റവും പിരിശത്തിലോ നീ ചേരുമെന്നും ഓതി..
ചെന്തീളനീർ മുത്തി നുണയാൻ ഉണ്ടെനിക്ക് ദാഹം
ചില്ലിലിട്ട ചക്കരപോൽ നോക്കിടാനോ യോഗം

ചെണ്ടുമല്ലി ചുണ്ടിൻ തേൻ കുടിക്കുവാൻ കൊതിയേറി
ചിന്തയിലോ എന്നുമെന്റെ പെണ്ണ് നീയാ ഹൂറി
ഏറെ നാളായല്ലോ ഖൾബിൾ പൂത്തു നിൽക്കണ പൂതി..
ഏറ്റവും പിരിശത്തിലോ നീ ചേരുമെന്നും ഓതി..
ഏറനാട്ടിൻ കെസ്സിനീരടി മൂളി തന്നോളല്ലേ
ഏതൊരിൻസും കണ്ടുപോയാൽ ഹുബ്ബ് തോന്നുകയില്ലേ

താളിലായൊളിത്ത പീലിതൻ ഭംഗി കണ്ടോതില്ല
താരിളം മുത്തേ നീയെൻ ഖൾബ് കണ്ടതുമില്ല…