| Movie / Album | Jaya Bharatham |
|---|---|
| Year | 2010 |
| Original Song | 0:000:00 |
Janma Bhoomi Bharatham
“Janma Bhoomi Bharatham” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
അ.... ആ... ആ.... ആ
ജന്മഭൂമി ഭാരതം
നിതാന്ത ധർമ്മ സൈകതം
നന്മ പെറ്റ മാതൃമന്ദിരം
സത്യസാരസുന്ദരം
അനാദിസ്നേഹഭാസുരം
കർമ്മ ധീര വീര ഭാരതം
സിബി ഭരിച്ച ഭാരതം
അശോക കീർത്തി ഭൂതലം
ബുദ്ധനെന്ന സിദ്ധനാത്മ ശ്രീലകം
ഔറംഗസീബു വാണിടം
അക്ബറിന്റെ ഭൂതലം
ശിവജി വാണ ധീരഭൂമി ഭാരതം
പരിപാവന പ്രതീകമാണു ഭാരതം
സമഭാവ ശാന്തിയാർന്ന ഭൂമി ഭാരതം
ഭാരതം..... ഭാരതം..... ഭാരതം..
..........................................
ആ.. ആ .. ആ ..ആ...
പരമഹംസ ഭാരതം
പവിത്രശാന്ത ഭാരതം
കാളിദാസനുയിരുകൊണ്ട ഭാരതം
സുകൃത സാര ഭാരതം
സുശോഭ ഭാവ ഭാരതം
പുരാണ ഖ്യാതിയാർന്ന വീര ഭാരതം
വ്യാസനാം മഹാമനീഷി വേദസാരമരുളിവന്നു
ലോക പ്രീതി കൈവരിച്ച ഭാരതം
ആരിലും മഹാത്ഭുതങ്ങളേകിയെന്നും അഭിരമിക്കും
താജ്മഹൽ തിളങ്ങി നിൽക്കും ഭാരതം
ഷാജഹാന്റെ സ്നേഹ ഭൂമി ഭാരതം
ഭാരതം .. ഭാരതം.. ഭാരതം
............................................
ആ.. ആ.. ആ ... ആ...
മഹിത ദിവ്യ ഭാരതം
മനോവിരാഗ ഭാരതം
വിശ്വഖ്യാതി നേടിടുന്ന ഭാരതം
അനഘ ധീര ഭാരതം
അനാദിവേദ ഭാരതം
ഉലകു കൈകൾ കൂപ്പി നിൽക്കും ഭാരതം
മലകൾ അതിരു തീർത്തിടുന്ന
കടലു കവിത പാടിടുന്ന
മാമുനി പ്രശോഭതീരം ഭാരതം
തോറ്റു തേങ്ങി നിന്നിടാത്ത ദാസ്യവേല ചെയ്തിടാത്ത ധീരമക്കളധിവസിക്കും ഭാരതം
വേദഭൂമിയാണ് ധീര ഭാരതം
ഭാരതം.... ഭാരതം ഭാരതം................
ജന്മഭൂമി ഭാരതം
നിതാന്ത ധർമ്മ സൈകതം
നന്മ പെറ്റ മാതൃ മന്ദിരം
സത്യസാരസുന്ദരം
അനാദിസ്നേഹഭാസുരം
കർമ്മ ധീര വീര ഭാരതം
സിബി ഭരിച്ച ഭാരതം
അശോക കീർത്തി ഭൂതലം
ബുദ്ധനെന്നസിദ്ധനാത്മ ശ്രീലകം
ഔറംഗസീബു വാണിടം
അക്ബറിന്റെ ഭൂതലം
ശിവജി വാണ ധീര ഭൂമി ഭാരതം
പരിപാവന പ്രതീകമാണു ഭാരതം
സമഭാവ ശാന്തിയാർന്ന ഭൂമി ഭാരതം
(ഭാരതം....... ഭാരതം........ഭാരതം..)- 3
