| Movie / Album | Loham |
|---|---|
| Year | 2015 |
| Singer | Shahabaz Aman |
| Original Song | 0:000:00 |
Kanaka Mylanchi
“Kanaka Mylanchi” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
കനക മൈലാഞ്ചി നിറയെ തേച്ചെന്‍റെ
വിരല് ചോപ്പിച്ചു ഞാന്‍...
അരികില്‍ നീ വന്നു കവരുമിന്നെന്‍റെ
കരളിലാശിച്ചു ഞാന്‍...
കിളിമരച്ചോട്ടില്‍ ഇരുവര്‍ നാം പണ്ട്
തളിരിളം പീലിയായ്...
അരുമയായ് തീര്‍ത്തൊരരിയ മണ്‍വീട്
കരുതി ഞാനെത്ര നാള്‍...
തെളിനിലാവിന്‍റെ ചിറകില്‍ വന്നെന്‍റെ
പിറകില്‍ നില്കുന്നതായി...
കുതറുവാനൊട്ടും ഇടതരാതെന്‍റെ
മിഴികള്‍ പൊത്തുന്നതാര്‍...
കനവിലാശിച്ചു ഞാന്‍...
ഏകയായ്... പാതയില്‍ ... നീ വരും നേരമെന്തേ മങ്ങി...
തൂവെയില്‍... ദൂരെയായ്... താരണികുന്നിന്‍ മെലേ മാഞ്ഞു...
കൂട്ടുകൂടി ഓത്ത് പള്ളിയിലാര്‍ത്തുപോയൊരോമല്‍ കാലം... പോയി
കനക മൈലാഞ്ചി നിറയെ തേച്ചെന്‍റെ
വിരല് ചോപ്പിച്ചു ഞാന്‍...
അരികില്‍ നീ വന്നു കവരുമിന്നെന്‍റെ
കരളിലാശിച്ചു ഞാന്‍...
ജീവനെ... നിന്‍റെയാ... ചേലെഴും വാക്കും നോക്കും...
ഓര്‍മയില്‍... നെഞ്ചിലെ... പ്രാവുകള്‍ വീണ്ടുമെന്തേ തേടീ...
കാത്തു കാത്തു കാട്ടിലഞ്ഞിമാലതന്നിലോരോപൂവും... വാടി
കിളിമരച്ചോട്ടില്‍ ഇരുവര്‍ നാം പണ്ട്
തളിരിളം പീലിയായ്...
അരുമയായ് തീര്‍ത്തൊരരിയ മണ്‍വീട്
കരുതി ഞാനെത്ര നാള്‍...
കരുതി ഞാനെത്ര നാള്‍...
