| Movie / Album | Swayamvara Panthal |
|---|---|
| Year | 2000 |
| Music Director | Johnson |
| Singer | G. Venugopal |
| Original Song | 0:000:00 |
Kanninila Kaivalayum
“Kanninila Kaivalayum” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
കന്നിനിലാ കൈവളയും കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി
കണിമലരായി അണിഞ്ഞൊരുങ്ങി
വിരുന്നു വരാനാരേ മുന്നിൽ
അവളെൻ മനസ്സിൽ അഴകിൻ വധുവായി
കനവിൻ നടയിൽ തെളിയും വിളക്കായി
(കന്നിനിലാ കൈവളയും)
പാടുന്ന പാട്ടിൽ പരിഭവമുണ്ടോ
നോക്കുന്ന നോക്കിൽ തെളിമിന്നലുണ്ടോ
പീലിമിഴിക്കോണുകളിൽ..
കുഞ്ഞുമണിപ്രാവുകൾ പോൽ
പ്രേമമെന്ന നൊമ്പരമുണ്ടൊ
കാറ്റുലയ്ക്കും താമരയിൽ താളമിടും നർത്തനമായി
എൻ ജന്മം പങ്കിടുവാൻ
ഒരു ദേവീശില്പം തേടുന്നു ഞാൻ
(കന്നിനിലാ കൈവളയും)
കാണാതെയുള്ളിൽ കവിതകൾ മൂളൂം
മൺവീണ പോലെ മയങ്ങുന്ന സ്നേഹം
പൊൻവിരലിൻ തുമ്പുകളിൽ
പൂവിതളായി പൂത്തുണരും
പുഷ്യരാഗ വൈര മോതിരം..
ഒന്നു തൊടാൻ വെമ്പിടവേ മഞ്ഞുതളം പോലുരുകാൻ
എൻ സ്വപ്നം പൂവണിയാൻ
ഒരു മായാരൂപം തേടുന്നു ഞാൻ
(കന്നിനിലാ കൈവളയും)
