Skip to content
High-quality karaoke tracks • Instant digital delivery

Karinkaliyalle

“Karinkaliyalle” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Karinkaliyalle Karaoke Category:
Movie / AlbumKarinkali
Year2022
Original Song
0:000:00

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്
കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്(2)

എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ്
ജട കെട്ടിയ കാർമുടി ക്കെന്തിനീ മുല്ലപൂ മലര്....

കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ്‌....
തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ
നീ അടങ്ങ്....

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്...
കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്....

ദിക്കുകൾ നാലെട്ടും പൊട്ടിയടരും പട കോപ്പുകൾ കൂടുന്നേ....
ഈ കലികാലത്തിൻ പോർക്കലി തീർക്കാൻ ശ്രീ നേർക്കലി നീ വേണം....
തുടിതാളത്തിലാടിയ താതൻ്റെ തീ മകളേ ശ്രീകുരും ബേ.....
തീ മകളേ ശ്രീകുരും ബേ....

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്....
കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്....

വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ...
രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ(2)

തലയോടുകൾ ആടി ഉലഞ്ഞോ പെണ്ണേ നിൻ ഗളത്തിൽ
അലങ്കാരമിതാണെടി പൊന്നേ നിൻ്റെ മെയ്ക്കരുത്ത്
പുരി കത്തിയ ചാരമെടുത്ത് പെണ്ണിൻ കണ്ണെഴുത്ത്
നൂറായിരം പൊന്നുരച്ചാലും മാറ്റ് നിന്നഴക്

വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ
രണഭൂതലത്തിൽ കൊടും വൈരിയെ കാല നെറിഞ്ഞോളേ

പദമൂന്നിയ നാട്യ വിലാസം പകയോടെ നീ ആടി കലാശം
വലംകാൽ ചിലമ്പൂരി ഉടച്ചിങ്ങ് തെക്കോട്ട് പോന്നോളേ
മുടിയാടിയ കാവിലതേറീട്ട് കാന്തി പകർന്നോളേ...

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്...
കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്...

എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ്...
ജട കെട്ടിയ കാർമുടി ക്കെന്തിനീ മുല്ലപൂ മലര്....

കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ്‌...
തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ
നീ അടങ്ങ്...

ഇത് പോലൊരു പെൺമണി വേണം മകളായവൾ വന്നിറങ്ങേണം
നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം നെടു നായകിയായവൾ നാടിന് കൺമണിയാകേണം

Coming Soon
Chat with us