Skip to content
High-quality karaoke tracks • Instant digital delivery

Karthavarulunnu Thirumeshayil Varika

“Karthavarulunnu Thirumeshayil Varika” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Karthavarulunnu Thirumeshayil Varika Karaoke Category:
Movie / AlbumMar Thoma Holy Qurbana Hymn
Original Song
0:000:00

കർത്താവരുളുന്നു തിരുമേശയിൽ വരിക
ക്രൂശിൽ ബലിയായ് ഏല്‌പിച്ച
തൻ ജീവിതവും മരണമതും
രക്ഷയിൻ മർമ്മമതാകുന്നു

ശുദ്ധിവരുത്തും രക്തമതേ
ശക്തിയരുളും ഭോജനമേ
ഐക്യതയിൽ കാക്കുക ഞങ്ങളെ നീ

പരിശുദ്ധൻ നാഥാ പരിശുദ്ധൻ നീയേ
നിൻ മരണത്താൽ ഞങ്ങളുടെ
സങ്കടമെല്ലാം നീക്കിയതാൽ
ഐക്യതയിൽ കാക്കുക ഞങ്ങളെ നീ (ശുദ്ധി വരുത്തും...)

പുതുതാക്കും നിയമം
പുതുതാകും ജനത
പുതുജീവൻ പുതുവഴിയായി
നിണമതാൽ നേടി തിരുസഭയെ
ഐക്യതയിൽ കാക്കുക ഞങ്ങളെ നീ (ശുദ്ധി വരുത്തും...)

ക്രൂശിൻ കഷ്‌ടതയോ
ഉയിർപ്പിൻ ശോഭയതാൽ
മരണം ജയിച്ചവനെ
തവ ധീരതയും ശക്തിയതും
നൽകുക നീ ഞങ്ങളിൽ എന്നെന്നും (ശുദ്ധി വരുത്തും...)

അഭയം തേടുന്നു നാഥാ നിൻ മക്കൾ
നിൻ പദതാരിങ്കൽ
അൻപൊടു നോക്കണം അടിയാരേ
സന്താപാശു തുടച്ചിടുവാൻ (ശുദ്ധി വരുത്തും...)

Coming Soon
Chat with us