Skip to content
High-quality karaoke tracks • Instant digital delivery

Kothumbuvallam Thuzhanjuvarum

“Kothumbuvallam Thuzhanjuvarum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Kothumbuvallam Thuzhanjuvarum Karaoke Category:
Movie / AlbumNingalenne Communistakki
Year1970
Music DirectorG. Devarajan
SingerK. J. Yesudas, B. Vasantha, P. Leela, P. Madhuri
Original Song
0:000:00

കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ - നിന്റെ
കൊയ്ത്തരിവാള്‍ തീര്‍ത്തതേതൊരു
കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടു-
റുമിതീര്‍ത്ത കൊല്ലത്തി ഓ...
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറു-
മിതീര്‍ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു പരിച-
തീർത്ത കൊല്ലത്തി - പണ്ട്
പരിച തീർത്ത കൊല്ലത്തി
ഉദിക്കുമ്പോൾ ചുവക്കുന്ന മാനത്ത്
ഉലയൂതി തീ പടർത്തണ കൊല്ലത്തി
ഓ...ഓ...ഓ...(കൊതുമ്പു...)

ചിങ്ങനിലാപ്പെണ്ണിനൊരു
ചിലമ്പു തീർത്ത കൊല്ലത്തി ഓ..
കന്നി തുലാകാർമുകിലിനു
വില്ലു തീർത്ത കൊല്ലത്തി - മഴ
വില്ലു തീർത്ത കൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്
കൊടുങ്കാറ്റിൻ പങ്ക തീർത്തൊരു കൊല്ലത്തി
ഓ...ഓ...ഓ...(കൊതുമ്പു...)

വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌
വീണ തീര്‍ത്ത കൊല്ലത്തി ഓ..
വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്‌
വീണ തീര്‍ത്ത കൊല്ലത്തി
വയലാറിലെ കുടിലുകൾക്ക്
വിളക്കു തീർത്ത കൊല്ലത്തി - പൊടി
വിളക്കു തീർത്ത കൊല്ലത്തി
ഉറങ്ങുമ്പോൾ കറുക്കുന്ന മാനത്ത്
ഒരു വെള്ളിപ്പൂ വിടർത്തുന്ന കൊല്ലത്തി
ഓ...ഓ...ഓ... (കൊതുമ്പു...)

Coming Soon
Chat with us