| Movie / Album | Chottanikkara Amma |
|---|---|
| Year | 1976 |
| Music Director | R. K. Shekhar |
| Singer | K. J. Yesudas, P. Susheela |
| Original Song | 0:000:00 |
Manassu Manassinte Kaathil
“Manassu Manassinte Kaathil” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിയ്ക്കും മധുവിധുരാത്രി -മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി
മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിയ്ക്കും മധുവിധുരാത്രി
മന്ത്രിയ്ക്കും മധുവിധുരാത്രി
കതിരുപോലുള്ള നിൻ താരുണ്യതിന്റെ കദളീമുകുളങ്ങളിൽ വിരൽനഖപ്പാടുകൾ
ഞാൻ തീർക്കും
ഈ മലരിൽ മലർപൂക്കും രാവിൽ
അപ്പോൾ മദനധനുസ്സുകൾ ഒടിയും
എന്നിൽ നീ നീലസർപ്പമായ് ഇഴയും
സർപ്പമായ് ഇഴയും (മനസ്സ് മനസ്സിന്റെ...)
കനകംപോലുള്ളൊരെൻ യൗവ്വനത്തിന്റെ
കളഭകലശങ്ങളിൽ അനുരാഗലഹരികൾ
നീ നിറയ്ക്കും
ഈ സിരകൾ സിരകളേ പൊതിയുമ്പോൾ അപ്പോൾ ശൃംഗാരകാവ്യങ്ങൾ എഴുതും
എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും
സുഗന്ധമായ് പടരും (മനസ്സ് മനസ്സിന്റെ...)
