| Movie / Album | Manjil Virinja Pookkal |
|---|---|
| Year | 1980 |
| Music Director | Jerry Amaldev |
| Singer | S. Janaki |
| Original Song | 0:000:00 |
Manjani Kombil Oru Kinginikombil
“Manjani Kombil Oru Kinginikombil” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
(മഞ്ഞണിക്കൊമ്പിൽ..)
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്കൊരു കൊമ്പിൽ കൂടും കൂട്ടി നീ
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്ക്കൊരു കൊമ്പിൽ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറു കുളിരലയിളകി നിന്നോമൽ കരളിൽ
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികിൽ തുണയരികിൽ സിന്ദൂരക്കുരുവീ
മഞ്ഞണിക്കൊമ്പിൽ.....
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ കല്യാണമേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെ-
യെങ്ങാനും
പറന്നുയരണമിനിയൊരു നാൾ സിന്ദൂരക്കുരുവീ
(മഞ്ഞണിക്കൊമ്പിൽ..)
