| Movie / Album | Mani Muzhangunathe Arkuvendi |
|---|---|
| Year | 2011 |
| Singer | Kalabhavan Mani |
Nenju Poriyanu
“Nenju Poriyanu” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
നെഞ്ചു പൊരിയണു ഉള്ളം പെടയ്ക്കണു എണ്ണക്കറുമ്പിപ്പെണ്ണേ
നമ്മൾ കണ്ടു പിരിഞ്ഞൊരാ നേരം മുതൽക്കേ ഉള്ളിലു തീയാണേ
വേല പൂരത്തിനു തീവെട്ടി വെട്ടത്തിൽ കണ്ടു മറഞ്ഞതാണേ
മരം കൊട്ടി പാടുമ്പോൾ നെഞ്ചിൽ കയറി മിണ്ടാതെ പോയതാണേ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല നിന്റെ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല
(നെഞ്ചു പൊരിയണു..)
കരിവളക്കൂട്ടങ്ങൾ കണ്ടപ്പോൾ അന്നു നിൻ ഉള്ളം തുടിച്ചതില്ലേ
കരിമഷി തേയ്ക്കുവാൻ കൂവളക്കണ്ണുകൾ അന്നു കൊതിച്ചതല്ലേ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല നിന്റെ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല
(നെഞ്ചു പൊരിയണു..)
ചന്ദിരനന്നു കവിളത്തുഉദിച്ചപ്പോൾ കണ്ണും കൊളുത്തി നിന്നേ
ചെമ്മാനം പൂക്കുന്ന പൂമുഖം കണ്ടപ്പോൾ എല്ലാം മറന്നു പോയേ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല നിന്റെ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല
(നെഞ്ചു പൊരിയണു..)
കരിമിഴിയമ്പേറ്റ് നെഞ്ചു ഉലഞ്ഞപ്പോൾ ഉള്ളം കുളിർത്തു പോയി
എള്ളോളമെങ്കിലും മിണ്ടുവാനിന്നെന്റെ ഉള്ളം കൊതിച്ചു പോയി
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല നിന്റെ
പേരുമറിയില്ല വീടുമറിയില്ല നാടുമറിഞ്ഞതില്ല
(നെഞ്ചു പൊരിയണു..)