| Album | Vanamala |
|---|---|
| Year | 1983 |
| Music Director | P K Keshavan Namboothiri |
| Singer | K. J. Yesudas |
| Lyricist | S. Ramesan Nair |
| Original Song | 0:000:00 |
Nirmala Mizhikal Guruvayoorile
“Nirmala Mizhikal Guruvayoorile” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
നിർമ്മല മിഴികൾ ഗുരുവായൂരിലെ നിർമാല്യത്തിനുണർന്നു
ബ്രാഹ്മ മുഹൂർത്തം ഈറനണിഞ്ഞു
വാക ചാർത്തു തൊഴുന്നു അണി വാക ചാർത്തു തൊഴുന്നു
ദീപ സഹസ്രങ്ങൾ ഇതളായ് വിരിയും താമരപോലെ ശ്രീലകം
ഭക്ത ഹൃദയത്തിൽ അറിയാതെ നിറയും കൃഷ്ണ തുളസി പരിമളം
ശംഖ നാദ മണി നാദ നിര്ഭരം മന്ത്ര ഘോഷ പരിപൂരിതം
പുണ്യതീര്ഥമിതു തന്നെയല്ലയോ സർവദുഃഖ ശമനൗഷധം
നിർമ്മല മിഴികൾ ഗുരുവായൂരിലെ നിർമാല്യത്തിനുണർന്നു
ഉഷ പൂജക്കും, പന്തീരടിക്കും, ശീവേലിക്കും ഭഗവൻ
ഉച്ചപൂജക്കും നീയറിയാതെ ഉഴറി നടക്കുന്നു ഞാൻ
ദീപാരാധനക്കത്താഴ ശീവേലിക്കാത്മാവ് ത്രിപ്പുകയാക്കി
തിരുനട ചാരിയിരുന്നു മയങ്ങും അടിയനു തുണ നീ മാത്രം
നിർമ്മല മിഴികൾ ഗുരുവായൂരിലെ നിർമാല്യത്തിനുണർന്നു
ബ്രാഹ്മ മുഹൂർത്തം ഈറനണിഞ്ഞു
വാക ചാർത്തു തൊഴുന്നു അണി വാക ചാർത്തു തൊഴുന്നു
അണി വാക ചാരത്തു തൊഴുന്നു
നിർമ്മല മിഴികൾ ഗുരുവായൂരിലെ നിർമാല്യത്തിനുണർന്നു…..
