| Album | Gangayar |
|---|---|
| Year | 1975 |
| Music Director | KJ Yesudas |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Ore Oru Lakshyam
“Ore Oru Lakshyam” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ഒരേ ഒരു ലക്ഷ്യം ശബരിമാമല…
ഒരേ ഒരു മോഹം ദിവ്യദര്‍ശനം…
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാം പടി…
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ…
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…
(ശരണമയ്യപ്പാ…)
ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു…
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നൂ…
ഒരു വപുസ്സു ഞങ്ങള്‍ ഒരു മനസ്സു ഞങ്ങള്‍…
ഒരു വചസ്സു ഞങ്ങള്‍ ഒരു തരം വിചാരം…
അഖിലരും വരുന്നു പൊന്‍ശരണം തേടി…
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ…
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…
(ശരണമയ്യപ്പാ…)
വനതലം വിറയ്ക്കും വലിയ ശബ്ദധാര…
സുരപഥം നടുങ്ങും ശരണ ശബ്ദധാര…
അടവികള്‍ കടന്നു മലകളും കടന്നു…
പവനപാവനം പൂങ്കാവനം കടന്നു…
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍…
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ…
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…
(ശരണമയ്യപ്പാ…)
