Skip to content
High-quality karaoke tracks • Instant digital delivery

Oru Neram Enkilum Kanathe Vayyente

“Oru Neram Enkilum Kanathe Vayyente” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

AlbumThulasi Theertham
Year1986
Music DirectorT. S. Radhakrishnan
SingerK. J. Yesudas
LyricistChowalloor Krishnankutty
Original Song
0:000:00

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ…
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം…(2)
(ഒരു നേരമെങ്കിലും…)

ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ…
തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നി മായും…(2)

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ…
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം…
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം…(2)

അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ…
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാര കൃഷ്ണാ നിൻ കള്ള നോട്ടം…(2)

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ…
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം…
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം…(2)

Coming Soon
Chat with us