| Movie / Album | Pakalkkinavu |
|---|---|
| Year | 1966 |
| Music Director | B. A. Chidambaranath |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Pakakkinaavin Sundaramaakum
“Pakakkinaavin Sundaramaakum” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു
പവിഴക്കൽപ്പടവിൽ
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു
പവിഴക്കൽപ്പടവിൽ
എപ്പോഴെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
നൂപുരമിട്ടൊരു തിരകൾ കടലിൻ
ഗോപുരനടയിൽ വന്നല്ലോ
കാലിൽതൊട്ടു വിളിയ്ക്കുകയായ്
ജലകേളിക്കായ് നിന്നെ
എപ്പോഴെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
പരിചിതമേതോ ഗാനം പാടി
അരികത്തായ് ഞാൻ നിന്നല്ലോ
സുരഭീമാസം തരിവളചാർത്തിയ
മന്ദാരത്തിൻ ചോട്ടിൽ
രാഗമെനിക്കറിയില്ല
താളമെനിക്കറിയില്ല
താളമെനിക്കറിയില്ല
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
പുലർകാലത്തിൻ പൂമ്പൊടി പുത്തൻ
കവിതകളെഴുതി മണ്ണിൽ
കരളിലെ മാനിനു കറുകകൊടുത്താ
കൽപ്പടവിൽ നീ നിന്നൂ
എപ്പോഴെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
പകൽക്കിനാവിൻ സുന്ദരമാകും
പാലാഴിക്കരയിൽ
പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു
പവിഴക്കൽപ്പടവിൽ
