| Album | Pranavam |
|---|---|
| Year | 1995 |
| Music Director | Kalarathnam KG Jayan (Jaya Vijaya) |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Pralaya Jalathinmel
“Pralaya Jalathinmel” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
പ്രളയജലത്തിന്മേൽ ഗജമുഖനേ നീ
അവതരിച്ചൂ വിശ്വരൂപമേന്തി
പ്രളയജലത്തിന്മേൽ ഗജമുഖനേ നീ
അവതരിച്ചൂ വിശ്വരൂപമേന്തി
പ്രണവസരൂപനായ് പ്രപഞ്ചം ഭുജിച്ചൂ
കരണകാരണനായ് ഭവിച്ചു
ഭഗവാൻ
കരണകാരണനായ് ഭവിച്ചു …
(പ്രളയജലത്തിന്മേൽ….)
ഗണനാഥനായ് ആ …ആ …. ആ..ആ ..
ഗണനാഥനായ് ഭക്തപ്രിയനായ് നീയീ
ഭവസാഗരങ്ങളിൽ കാരുണ്യബിംബമായ്
ഗണനാഥനായ് ഭക്തപ്രിയനായ് നീയീ
ഭവസാഗരങ്ങളിൽ കാരുണ്യബിംബമായ്
അടിയന്റെ മനസ്സിൽ കാവ്യകല്ലോലമായ്
വളരുന്നൂ സംഗീത പൊരുളേ നീ കനിവായ്
അടിയന്റെ മനസ്സിൽ കാവ്യകല്ലോലമായ്
വളരുന്നൂ സംഗീത പൊരുളേ നീ കനിവായ് …
(പ്രളയജലത്തിന്മേൽ …)
ദുരിതങ്ങൾ നിറയുമീ…ആ …ആ …ആ …
ദുരിതങ്ങൾ നിറയുമീ ധരണിയിൽ നീ തന്നെ
അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
ദുരിതങ്ങൾ നിറയുമീ ധരണിയിൽ നീ തന്നെ
അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
(പ്രളയജലത്തിന്മേൽ …)
