Skip to content
High-quality karaoke tracks • Instant digital delivery

Pranaya Ragangal Pakarum

“Pranaya Ragangal Pakarum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Pranaya Ragangal -Madhura Geethangal 1 Categories: , ,
Movie / AlbumMadhura Geethangal Vol.1
Year1970
Music DirectorAlleppey Ranganath
SingerK. J. Yesudas
LyricistAlleppey Ranganath
Original Song
0:000:00

പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്‍ ഓമനെ നീ ഉറങ്ങാന്‍
പ്രിയേ എന്‍ ഓമനെ നീ ഉറങ്ങാന്‍
നറു പുഷ്പ ശയ്യാതലം ഒരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്ക് തരാം
നിനക്ക് തരാം
പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ കാതില്‍

ശാരദ ചന്ദ്രിക പൂക്കുമീ യാമങ്ങളില്‍
ശാലിനി നിന്‍ ചാരു വദന കുമുദം കണ്ടു ഞാന്‍
ശാരദ ചന്ദ്രിക പൂക്കുമീ യാമങ്ങളില്‍
ശാലിനി നിന്‍ ചാരു വദന കുമുദം കണ്ടു ഞാന്‍
അതിനുള്ളിലെ മധു നുകരാന്‍ അനുരാഗ ശലഭം പറന്നു
എന്റെ വികാര ശലഭം പറന്നു
പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ കാതില്‍

ഈ വിശ്വ ചൈതന്യം ആകെ ഞാന്‍ ഇന്ന് കാണ്മൂ
ദേവതേ നിന്‍ ഭാവ സാഗര ലോലമാം കണ്ണുകളില്‍
ഈ വിശ്വ ചൈതന്യം ആകെ ഞാന്‍ ഇന്ന് കാണ്മൂ
ദേവതേ നിന്‍ ഭാവ സാഗര ലോലമാം കണ്ണുകളില്‍
മിഴി പൂട്ടും നിമിഷം വരെ അരികില്‍ ഇരുന്നു ഞാന്‍ പാടാം
നിന്നെ ഒരു സ്വപ്ന ലോകത്തേക്ക് ഉയര്‍ത്താം .
പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്‍ ഓമനെ നീ ഉറങ്ങാന്‍
പ്രിയേ എന്‍ ഓമനെ നീ ഉറങ്ങാന്‍
നറു പുഷ്പ ശയ്യാതലം ഒരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്ക് തരാം
നിനക്ക് തരാം

Coming Soon
Chat with us