| Movie / Album | Anadha Shilpangal |
|---|---|
| Year | 1971 |
| Music Director | R. K. Shekhar |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Sandhyaaraagam Maanjukazhinju
“Sandhyaaraagam Maanjukazhinju” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സാന്ധ്യതാരക മിന്നി മറഞ്ഞു
താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ
താമരമലരുകളേ - ഓര്‍മ്മതന്‍
താമരമലരുകളേ
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
കഴിഞ്ഞതെല്ലാം നിഴലുകള്‍ മാത്രം
കൊഴിഞ്ഞുപോയ കിനാവുകള്‍ മാത്രം
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പനിനീര്‍ വാടികകള്‍ - ആശതന്‍
പനിനീര്‍ വാടികകള്‍
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
മറഞ്ഞുപോയി നീയെങ്കിലുമെന്നില്‍
നിറഞ്ഞു നില്‍പ്പൂ നിന്‍ മൃദുഹാസം
കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍
കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍
അണയും നീയരികില്‍ പുഞ്ചിരി
പകരും നീയിനിയും
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സാന്ധ്യതാരക മിന്നി മറഞ്ഞു
താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ
താമരമലരുകളേ - ഓര്‍മ്മതന്‍
താമരമലരുകളേ
