| Album | Ayyappa Gaanangal Vol.2 |
|---|---|
| Year | 1982 |
| Music Director | Alappy Ranganath |
| Singer | K. J. Yesudas |
| Lyricist | Alleppey Ranganath |
| Original Song | 0:000:00 |
Swami Sangeethamalapikkum
“Swami Sangeethamalapikkum” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
സ്വാമി സംഗീതം ആലപിക്കും
താപസ ഗായകനല്ലോ ഞാന്‍ (2)
ജപമാലയല്ലെന്‍റെ കൈകളില്‍
മന്ത്ര ശ്രുതി മീട്ടും തംബുരുവല്ലോ…
(സ്വാമി സംഗീതം…)
സ്വാമി അയ്യപ്പസ്വാമി ശബരിമല സ്വാമി…
ബ്രഹ്മയാമത്തില്‍ പൂജാക്ഷേത്രത്തിന്‍
പൊന്‍നടയില്‍ ഞാന്‍ ഇരുന്നു (2)
പൊന്നമ്പല വാസന്‍ അയ്യപ്പന്‍ തന്‍റെ
പുണ്യാക്ഷര മന്ത്രം പാടി (2)
ഏതോ നിര്‍വൃതി ഞാന്‍ നേടി…
(സ്വാമി സംഗീതം…)
മനുഷ്യനൊന്നാണെന്ന സത്യം എന്‍റെ
മണികണ്ഠസ്വാമി അരുള്‍ ചെയ്തു (2)
മതമാത്സര്യങ്ങള്‍ ഇവിടെ വേണ്ടെന്ന
മഹിതോപദേശം ഞാന്‍ കേട്ടു (2)
മഹിതോപദേശം ഞാന്‍ കേട്ടു…
(സ്വാമി സംഗീതം…)
സാരോപദേശങ്ങള്‍ ഇന്നെന്‍റെ നാദത്തിന്‍
ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു (2)
ഈ വിശ്വമാകെ ഞാന്‍ പാടും ഭഗവാന്‍റെ
തേജസ്സ രൂപം പകര്‍ത്തു (2)
മനസ്സിന്‍റെ പൂവനിയില്‍ ഞാന്‍ പ്രതിഷ്ഠിക്കും…
(സ്വാമി സംഗീതം…)
