| Movie / Album | Parayam |
|---|---|
| Year | 2004 |
| Music Director | Mohan Sithara |
| Singer | Anwar Sadath, Ranjini Jose |
| Original Song | 0:000:00 |
Thullithulli Nadakkana
“Thullithulli Nadakkana” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
തുള്ളിത്തുള്ളി നടക്കുന്നോരിളം മാനേ....
ഒന്ന് നില്ല് നില്ല് കൂടെ ഞാനും വന്നോട്ടേ..... (2)
ഉള്ളമൊന്ന് മെല്ലെ മെല്ലെ തുറന്നാട്ടേ......
നിന്റെ ഉള്ളിലുള്ളതെന്നോട് പറഞ്ഞാട്ടേ......
മനസ്സിന്റെ മനസ്സിലെ മാനസക്കരയിലെ
മയിൽപ്പീലി മറുകുള്ള പൊന്മാനേ.....
കുളിരിന്റെ കുളിരിലെ കുളിരിളം മാനേ
കുറുകുത്തി കുറുമ്പുള്ള പുള്ളിമാനേ.....
എന്നെ കറക്കണ കന്നിമാനേ....
എന്നെ കുഴയ്ക്കണ പൊന്നുമാനേ......
(തുള്ളിത്തുള്ളി............ പറഞ്ഞാട്ടേ..... )
എന്റെ മാത്രം.... എന്റെ മാത്രം..........
പാലെന്ന് വിളിച്ചാലും തേനെന്ന് വിളിച്ചാലും
മറുപടി പറയില്ലല്ലോ ഞാൻ... ഞാൻ മറുപടി പറയില്ലല്ലോ......
അയ്യോ..... വിളിയൊന്ന് കേൾക്കാൻ മറുപടി കേൾക്കാൻ
ഇനിയെന്ത് വിളിയ്ക്കണം ഞാൻ....
നിന്നെ ഇനിയെന്ത് വിളിയ്ക്കണം ഞാൻ....
അയ്യയ്യോ.... കരളിന്റെ വാതിലിൽ മുട്ടിവിളിച്ചാൽ
മറുപടിയോതാം ഞാൻ.... നിനക്കൊരു മറുപടിയോതാം ഞാൻ.....
എന്നുമെന്നും എന്റെ മാത്രം സ്വന്തമല്ലേ.... നീ.... (2)
(തുള്ളിത്തുള്ളി............പറഞ്ഞാട്ടേ.......)
എന്റെ മാത്രം......എന്റെ മാത്രം.......
കരിവണ്ടായ് ഞാൻ പാറിപ്പറന്നുകൊണ്ട-
രികത്ത് വന്നാലോ.....ഞാനരികത്ത് വന്നാലോ........
ഹോയ്...വണ്ടിന് നൽകാൻ ഒരു തുള്ളി മധുരം
ചെണ്ടിൽ കരുതും ഞാൻ....എൻ ചുണ്ടിൽ കരുതും ഞാൻ.....
ആഹാ....ചുണ്ടിൽ നിന്നാ ചുംബനമധുരം
വണ്ടായ് നുകരും ഞാൻ...കരിവണ്ടായ് നുകരും ഞാൻ....
എന്റെ മാത്രം...എന്റെ മാത്രം സ്വന്തമല്ലേ...നീ......
(പല്ലവി)...(തുള്ളിത്തുള്ളി.......പറഞ്ഞാട്ടേ....)
എന്റെ മാത്രം....എന്റെ മാത്രം സ്വന്തമല്ലേ......നീ....
