| Movie / Album | Randidangazhi |
|---|---|
| Year | 1958 |
| Original Song | 0:000:00 |
Thumbappu Peyyana Poonilaave
“Thumbappu Peyyana Poonilaave” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന്
നെഞ്ചിനെറയണ പൂക്കിനാവേ
തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന്
നെഞ്ചിനെറയണ പൂക്കിനാവേ
എത്തറനാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്
പൂവാണ് തേനാണു നീയെന്നെല്ലാം ഏന്
പുന്നാരം ചൊല്ലി മയക്കിയല്ല്
പൂവാണ് തേനാണു നീയെന്നെല്ലാം ഏന്
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേനീ പുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് ഏനീ
പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്
പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പൊള്ളും വെയിലത്തു വേലചെയ്യും ഏന്
പൊന്നായി മാറ്റുമീ പൂവരമ്പ് ഏന്
പൊന്നായി മാറ്റുമീ പൂവരമ്പ്
ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്
ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല് നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്
ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ
എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ് നമ്മളൊന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് .
