| Movie / Album | Thirichadi |
|---|---|
| Year | 1968 |
| Music Director | R. Sudarsanam |
| Singer | K. J. Yesudas, P. Susheela |
| Original Song | 0:000:00 |
Vellathaamara Mottupole
“Vellathaamara Mottupole” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
വെള്ളത്താമര മൊട്ടു പോലെ
വെണ്ണക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണേ
നിന്റെ കൂടെ ഞാനും വന്നോട്ടെ
ആരെങ്കിലും വന്നാലോ
കണ്ട് ചിരിച്ചാലോ അത് കണ്ട് ചിരിച്ചാലോ
(വെള്ളത്താമര)
നാണം കുണുങ്ങും കാളിന്ദിയാറ്റിൽ
നീയൊരു നീരാടും രാധ (2)
ആലുംകൊമ്പിൽ കുഴലൂതും
അങ്ങെന്റെ കാമുകൻ കണ്ണൻ
അങ്ങെന്റെ കാമുകൻ കണ്ണൻ
(വെള്ളത്താമര)
ചന്ദനക്കല്ലിലൊളിച്ചു വച്ചൊരു
ചേലയാരെടുത്തു ചേലയാരെടുത്തു
ഞാനെടുത്തു അത് ഞാനെടുത്തു
പട്ടു ചേല തിരിച്ചു തരൂ
പകരം നീ എന്തു തരും
ആരെങ്കിലും വന്നാലോ
കണ്ട് ചിരിച്ചാലോ അത് കണ്ട് ചിരിച്ചാലോ
(വെള്ളത്താമര)
അർദ്ധ നഗ്നാംഗിയായ് അരനീർ വെള്ളത്തിൽ
അല്ലിപ്പൂ നുള്ളുമ്പോൾ
പുഴയിലെ ഓളങ്ങൾ നെയ്തു തരും
പുത്തൻ ചേല പൂഞ്ചേല
പുത്തൻ ചേല പൂഞ്ചേല (വെള്ളത്താമര)
