| Movie / Album | Doctor |
|---|---|
| Year | 1963 |
| Music Director | G. Devarajan |
| Singer | P. Leela |
| Original Song | 0:000:00 |
Viralonnu Muttiyal
“Viralonnu Muttiyal” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
ആ...
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ (2)
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
(വിരലൊന്നുമുട്ടിയാല്‍... )
ഓ......
കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന
കനകച്ചിലങ്കകളേ... കനകച്ചിലങ്കകളേ (2)
കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍
കാലില്‍ പിടിയ്ക്കരുതേ - നിങ്ങളെന്നെ
മാടിവിളിയ്ക്കരുതേ
(കലയുടെ... )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഓ.....
കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന
കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ (2)
മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി
മണ്ണില്‍ പതിയ്ക്കരുതേ - മതിമറന്നു
മണ്ണില്‍ പതിയ്ക്കരുതേ....
(മഴയൊന്നു... )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
മണിവീണക്കമ്പികളേ
ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍
ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഗാനം നിര്‍ത്തരുതേ... മണിവീണക്കമ്പികളേ
മണിവീണക്കമ്പികളേ...
