Skip to content
High-quality karaoke tracks • Instant digital delivery

Vrindaavanam Swargamaakkiya

“Vrindaavanam Swargamaakkiya” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Vrindaavanam Swargamaakkiya Categories: , ,
MovieAmrutha Vahini
Year1975
Music DirectorA. T. Ummer
SingerAmbili

വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊരുക്കിയ കാർവർണ്ണാ
വനമാലയും മയിൽപ്പീലിയും ചൂടി നീയെന്നുമെൻ
മനസ്സിന്റെ ഗോകുലത്തിൽ കണികാണാൻ വാ
കണ്ണാ…കണി കാണാൻ വാ

ഭജഗോവിന്ദങ്ങൾ കേട്ടു ഗുരുവായൂരമ്പലത്തിൽ
ഭക്ത കോടികൾക്കു നീ ദർശനം നൽകീ
നിന്റെ പൊക്കിൾ താമരപ്പൂ ഇതളിലൊന്നു നീയെനിക്കു
നൈവേദ്യമർപ്പിക്കാൻ തരുകില്ലയോ നീ
തരുകില്ലയോ?
ഞാൻ കുരൂരമ്മയല്ലയോ നിന്മുന്നിൽ
ഭക്തമീരയല്ലയോ?

അഷ്ടപദി പാട്ടു കേട്ടു അമ്പലപ്പുഴ അമ്പലത്തിൽ
ആരാധകർക്കു നീ അനുഗ്രഹമേകി
നിന്റെ മണിമാറിലെ കൗസ്തുഭം എനിക്കു നീ
നിറമാലയിൽ കോർക്കാൻ തരുകില്ലയോ
ഞാനൊരു ദ്രൗപദിയല്ലോ നിന്മുന്നിൽ ഞാനൊരു രാധയല്ലോ

Coming Soon
Chat with us